ഇന്ന് അവലോകനയോഗം: ഇളവുകള്‍ക്ക് സാധ്യത; ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണം തുടര്‍ന്നേക്കും
തിരുവനന്തപുരം: മൂന്നാം തരംഗത്തില്‍ ആദ്യമായി ആക്റ്റീവ് രോഗികളുടെ എണ്ണം കുറവു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകന യോഗം. ഇളവുകള്‍ക്ക് സാധ്യതയുണ്ടാകാം. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി.കാറ്റഗറിയില്‍ നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്.
ഞായാറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഈ ആഴ്ചകൂടി തുടര്‍ന്നേക്കും. സമാനമായ നിയന്ത്രണം തുടരാന്‍ കഴിഞ്ഞ അവലോകന യോഗമാണ് തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തില്‍ മാറ്റത്തിന് സാധ്യതയില്ല. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടര്‍ന്നേക്കും. പൊതുപരിപാടികളുടെ നിയന്ത്രണത്തിലും ഒരാഴ്ച്ച കൂടി കഴിഞ്ഞേ തീരുമാനമുണ്ടാവകയുള്ളൂ. നിലവില്‍ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്.
അതേ സമയം കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതായാണ് കേന്ദ്രത്തിന്റെ കണക്ക്. കേരളത്തിലെ ടിപിആര്‍ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കൂട്ടാനാണ് കേന്ദ്ര നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."