HOME
DETAILS
MAL
വീടുകളിൽ സോളാർ വൈദ്യതി ഉത്പാദന പദ്ധതിയുമായി സഊദി ഊർജ്ജ മന്ത്രാലയം
backup
February 02 2021 | 15:02 PM
റിയാദ്: രാജ്യത്ത് പരിസ്ഥിതി ഊർജ്ജം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ സോളാർ സംവിധാനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുകയും പൊതു ഗ്രിഡിലേക്ക് കണക്ട് ചെയ്യുകയും ചെയ്യുന്ന പദ്ധതി വരുന്നു. ഊർജ്ജ മന്ത്രാലയമാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഊർജ്ജ മേഖലയിൽ ഏറെ ശ്രദ്ധേയമായിരിക്കും വിഷൻ 2030 യുടെ ഭാഗമായുള്ള പുതിയ പ്രഖ്യാപനം.
വീടുകൾക്ക് പുറമെ സ്ഥാപനങ്ങളിലും സംവിധാനം ഉപയോഗപ്പെടുത്താനാകും. ഇവിടെ നിന്നും വൈദ്യുത വിതരണ ലൈനുകളിലേക്ക് കണക്റ്റ് ചെയ്യുന്ന പദ്ധതിയായിരിക്കും സംവിധാനിക്കുന്നത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിക്കും. സദാ സമയവും സൂര്യ പ്രകാശം ലഭ്യമാകുന്നതിനാൽ പദ്ധതി വൻ വിജയമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."