ഹിജാബ് വിലക്ക് മനുഷ്യത്വരഹിതമെന്ന് സിദ്ധരാമയ്യ
ബംഗളൂരു
കർണാടകയിൽ കോളജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടി മനുഷ്യത്വ വിരുദ്ധവും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെ നിഷേധവുമെന്ന് കർണാടക പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഹിജാബ് വിലക്ക് വിഷയം ചർച്ചയായതോടെ കോൺഗ്രസിന്റെ ആദ്യ പ്രതികരണമാണ് സിദ്ധരാമയ്യ നടത്തിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ബി.ജെ.പി നടപടിയെ നിശിതമായി വിമർശിച്ചത്.
വെള്ളിയാഴ്ചയും ഉഡുപ്പി കുന്ദാപുരത്തെ സർക്കാർ കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഗേറ്റടച്ച് പുറത്താക്കിയിരുന്നു. നേരത്തെ ഒരു കോളജിലെ വിലക്ക് മറ്റ് കോളജുകളിലേക്ക് കൂടി വ്യാപിക്കുകയാണ്. എന്താണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയം ഹൈക്കോടതി എട്ടിന് പരിഗണിക്കുന്നുണ്ട്. ഹിജാബ് മുസ് ലിംകൾക്ക് മതപരമായി നിർബന്ധമുള്ള വിഷയമാണെന്ന് യു.ടി ഖാദർ പറഞ്ഞു. ഉഡുപ്പിയിലെ വിലക്ക് നാളെ ബംഗളൂരുവിലും മംഗളൂരുവിലും ഉണ്ടാകുമെന്നും സർക്കാർ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."