HOME
DETAILS
MAL
മുന്നൊരുക്കം-22 ത്രെമാസ കാംപയിന് തുടക്കമായി
backup
February 05 2022 | 12:02 PM
ബുറൈദ: സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി നടത്തുന്ന മുന്നൊരുക്കം-22 ത്രെമാസ കാംപയിൻ സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി അമ്മിണിക്കാട് അക്ഷത വഹിച്ചു.
2022 ഫെബ്രുവരി 3 മുതൽ മെയ് 2 വരെ നീണ്ടുനിൽക്കുന്ന കാംപയിനിൽ ഓൺലൈൻ ഹദീസ് പഠന ക്ലാസ്സ്, ഖുർആൻ മെസ്സേജ് പ്രോഗ്രാം, തജ്‌വീദ് തദ്ബീർ, കുടുംബ സംഗമം, തസ്‌ക്കിയത് കാംപ്, ചരിത്ര യാത്ര, മെഹ്ഫിലെ ഈദ്, സമാപന സംഗമം എന്നിവ നടക്കും.
ഓൺലൈൻ ഹദീസ് ക്ലാസ്സ് ഫെബ്രുവരി 6 മുതൽ മുഹമ്മദ് മുനീർ ഹുദവിയുടെ നേതൃത്വത്തിലാണ് നടക്കുക.
മുജീബ് പാലാഴി, ബഷീർ എഞ്ചിനീയർ, നാസർ ഫൈസി എന്നിവർ സംബന്ധിച്ചു. ഷബീറലി ചാലാട് സ്വാഗതവും ശാഫീഫ് മാങ്കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."