HOME
DETAILS

തദ്ദേശ 'വിരുദ്ധ' വാർത്തകൾ ശേഖരിക്കാൻ ലൈബ്രറേറിയന്മാർ രണ്ട് ദിവസത്തിനകം നടപടിക്ക് നിർദേശം

  
backup
February 06 2022 | 07:02 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be


അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അച്ചടി,ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതത് ദിവസം ശേഖരിച്ച് നൽകാൻ പഞ്ചായത്ത് ലൈബ്രറേറിയന്മാർക്ക് ചുമതല.
ലൈബ്രറേറിയൻ തസ്തിക ഇല്ലാത്ത പഞ്ചായത്തുകളിൽ സ്ഥലത്ത് സ്ഥിരതാമസക്കാരായ ഹെഡ് ക്ലർക്കുമാർക്കാണ് ചുമതല.ഇവർ ഓരോ ദിവസവും വരുന്ന വാർത്തകളുടെ കട്ടിംങ്,ക്ലിപ്പിങ് എന്നിവ അന്ന് തന്നെ സെക്രട്ടറിയെ അറിയിക്കും.ാർത്തകളുടെ ഗൗരവം കണക്കിലെടുത്ത് വസ്തുതകൾ നേരിട്ട് അന്വേഷിച്ച് രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിമാർക്ക് നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പത്ര,ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകളോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുന്നതായി പരാതി വ്യാപകമായതോടെയാണ് സർക്കാരിൻ്റെ നടപടി.വാർത്തകളിൽ തദ്ദേശ ഭരണ സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങൾ പ്രസിഡന്റ്,സ്റ്റിയറിംങ് കമ്മറ്റി എന്നിവയെ അറിയിച്ച് അടിയന്തര നടപടി കൈകൊള്ളും.പൊലിസ്,എക്‌സൈസ്,റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട വാർത്തകൾ അധികൃതർക്ക് കൈമാറും.ജില്ലയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ അതത് സെക്രട്ടറിമാരെ വിവരം അറിയിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാക്കും നിർദേശം നൽകി.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒഫിസിൽ ജീവനക്കാർക്കാണ് വാർത്തകൾ നിരീക്ഷിക്കാനുള്ള ചുമതല.സർക്കാറിൽ നിന്നും,പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും നൽകുന്ന വാർത്തകൾക്ക് ഏഴ് ദിവസത്തിനകം സെക്രട്ടറിമാർ റിപ്പോർട്ട് കൈമാറണം.
തദ്ദേശ സ്ഥാപനങ്ങൾക്കെതിരേ വരുന്ന വാർത്തകൾക്ക് മുഖം നൽകാതെ ഉദ്യോഗസ്ഥർ അവഗണിക്കുന്നത് പതിവായതോടെയാണ് നടപടി കർശനമാക്കിയത്.വകുപ്പ് മന്ത്രിമാർക്കും,പഞ്ചായത്ത് ഡയറക്ട്‌റേറ്റിലും വരുന്ന പരാതികൾ ഉദ്യോഗസ്ഥർക്ക് അയച്ച് നൽകുമ്പോൾ പോലും തദ്ദേശ സ്ഥാപനങ്ങൾ ചെവി കൊടുക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരുന്നത്.ഇതോടെയാണ് സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്ത് വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago