സുധാകരന്റേത് നാടന്‍ ശൈലി; വിമര്ശിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന് നടത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഒാര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍മുഖ്യമന്ത്രി നായനാര്‍ ആയാലും മുഖ്യമന്ത്രി പിണറായി വിജയന് ആയാലും കണ്ണൂരിലെ ചില നാടന്‍ പ്രയോഗങ്ങള്‍ പറയാറുണ്ട്.ഇത്തരത്തില്‍ ഒന്നാണ് സുധാകരന്റേതും അതിലെ വാചകങ്ങള്‍ എടുത്ത് ഏതെങ്കിലും സമുദായത്തിന് എതിരെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരന് പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിനി മേല്‍ കുതിര കയറുകയാണ്. താന്‍ ഏതെങ്കിലും ജാതിയെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്ന് സുധാകരന് വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്റെ വിശദീകരണം വിശ്വസിക്കാനാണ് താല്‍പ്പര്യം. വിവാദം അവസാനിപ്പിക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."