ഗൂഢാലോചന കേസ് റദ്ദാക്കാന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്; അപ്പീലുമായി പ്രോസിക്യൂഷന് സുപ്രിംകോടതിയിലേക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കും മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നു.കേസിന്റെ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ദിലീപിന്റെ അഭിഭാഷകന് ബി രാമന് പിള്ള വ്യക്തമാക്കി.
ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച കാര്യം അഡ്വ.ബി രാമന് പിള്ള വ്യക്തമാക്കിയത്. ഇന്നോ നാളെയോ ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഡ്വ.രാമന് പിള്ള വ്യക്തമാക്കി.
എല്ലാ ജാമ്യ ഉത്തരവുകളിലും ഉള്ളത് പോലെയുള്ള വ്യവസ്ഥകള്‍ മാത്രമാണ് ഇതിലും ഉള്ളത്. കെട്ടിച്ചമച്ച കഥ പ്രകാരമുള്ള കേസാണിതെന്നും ബി.രാമന് പിള്ള പറഞ്ഞു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിം കോടതിയെ സമീപിക്കാനാണ് നിലവിലെ ക്രൈംബ്രാഞ്ചിന്റെ ധാരണ. ദിലീപിന്റെ കസ്റ്റഡിയില്‍ വേണം എന്ന നിലപാടില്‍ ഉറച്ചു നില്ക്കും. എന്നാല്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രിംകോടതിയില്‍ അവതരിപ്പിച്ചെങ്കിലേ പിടിച്ചുനില്ക്കാന് കഴിയൂ എന്ന ബോധ്യം േ്രേപാസിക്യൂഷനുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം കൂടി കിട്ടിയശേഷം മേല്‍ക്കോടതിയെ സമീപിച്ചാല്‍ മതിയോ എന്നും ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."