വളപട്ടണം ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
പാപ്പിനിശ്ശേരി: വളപട്ടണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2000 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലാബിലേക്ക് നല്‍കിയ എയര്‍ കണ്ടീഷനും കംപ്യൂട്ടറും പ്രധാനധ്യാപകന്‍ എം.കെ പ്രകാശന്‍ ഏറ്റുവാങ്ങി. ഷമിയാസ് മഹ്മൂദ് അധ്യക്ഷനായി. യുവതേജസ് സപ്ലിമെന്റ് പ്രകാശനം എം അബ്ദുല്‍ മുനീര്‍ നിര്‍വഹിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി ഷക്കീല്‍, പഞ്ചായത്തംഗം സി ഹനീഫ എന്നിവര്‍ പഴയകാല അധ്യാപകരെ ആദരിച്ചു.
വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഓര്‍മ മരം നട്ട് പിടിപ്പിക്കല്‍, കുടുംബസംഗമം എന്നിവ നടന്നു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ബി.ടി മന്‍സൂര്‍, എളയടത്ത് അശ്‌റഫ് എന്നിവര്‍ അനുമോദിച്ചു. ജീന ജനാര്‍ദ്ദനന്‍ പ്രാര്‍ഥന നടത്തി. ടി.എ ഹസീന സ്വാഗതവും കെ.പി ഷഹര്‍ബാനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."