HOME
DETAILS

മകന്‍ മരിച്ചിട്ടും കരയാത്ത സൂഫി

  
backup
February 07 2021 | 05:02 AM

846854684586-2

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൂഫി ഗുരു ഉണ്ടായിരുന്നു. സര്‍വ്വരും അദ്ദേഹത്തെ ആദരിച്ചു. വലിയ ജ്ഞാനിയായിരുന്നു അദ്ദേഹം. അജ്ഞാത രോഗം പിടിപ്പെട്ട് അദ്ദേഹത്തിന്റെ രണ്ടു സന്താനങ്ങള്‍ മരിച്ചു. വിവരമറിഞ്ഞ് അയല്‍ക്കാരും ബന്ധുക്കളും ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തരും അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവരെല്ലാവരും അങ്ങേയറ്റം ദു:ഖിക്കുകയും വിഷമിക്കുകയും ചെയ്തു. ദു:ഖിതരായി അവര്‍ അവിടെ ദിവസങ്ങള്‍ ചെലവഴിച്ചു. ആ വീട്ടില്‍ ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാത്ത ഒരേയോരു വ്യക്തിയേ ഉണ്ടായിരുന്നുളളു. മരിച്ച കുട്ടികളുടെ പിതാവായ ഗുരു അല്ലാതെ മറ്റാരുമായിരുന്നില്ല അത്. അദ്ദേഹം കരയുകയോ വിലപിക്കുകയോ ചെയ്തില്ല. ആളുകള്‍ക്ക് അത് വലിയ അത്ഭുതമായി.
ദിവസങ്ങള്‍ക്കു ശേഷം ഒരാള്‍ ധൈര്യം സംഭരിച്ച് ഗുരുവിനോടു ചേദിച്ചു: 'എന്റെ അവിവേകം പൊറുക്കണം. ഞങ്ങള്‍ക്കിതു വിശ്വസിക്കാനാവുന്നില്ല.'


'എന്ത്? എന്താണു നിങ്ങളുദ്ദേശിക്കുന്നത്?'- ഗുരു ചോദിച്ചു.
'അങ്ങേക്ക് ഏങ്ങനെ ഇങ്ങനെ ഒന്നും സംഭവിക്കാത്തതുപോലെ നിര്‍മമനായി നികൊള്ളാന്‍ സാധിക്കുന്നു? ഞങ്ങള്‍ക്കു പോലും ഇതു സഹിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഓമനകളല്ലേ വിടപറഞ്ഞു പോയത്? അങ്ങയുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കണികപോലും ഇല്ലെന്നുണ്ടോ?.' ഗുരു സാവധാനം വിശദീകരിച്ചു: 'എന്റെ ഹൃദയം സ്‌നേഹശൂന്യമാണെന്ന് ധരിക്കരുതേ. പാപികളോടു പോലും അനുതാപമുള്ളവനാണു ഞാന്‍. പാറകളോടും ശിലകളോടും വാത്സല്യമാണ് എനിക്ക്. നായക്കള്‍ക്കു വേണ്ടി പോലും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.'


'അങ്ങനെയുള്ള അങ്ങയ്ക്ക് എന്തുകൊണ്ട് സ്വന്തം മക്കള്‍ മരിച്ചിട്ട് ഒരു തുള്ളി കണ്ണുനീര്‍ വരുന്നില്ല? സ്‌നേഹത്തിന്റെ അടയാളമല്ലേ കണ്ണുനീര്‍?'- അയാള്‍ ചോദിച്ചു.


ഗുരു പറഞ്ഞു: 'ഹേമന്തം വസന്തം പോലെയല്ല. എന്റെ മക്കള്‍ വിട പറഞ്ഞുവെങ്കിലും എന്റെ ഹൃദയനേത്രങ്ങളില്‍ നിന്ന് അവര്‍ അദൃശ്യരായിട്ടില്ല. എനിക്കു ചുറ്റും അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത് എനിക്കു കാണാം. ഞങ്ങള്‍ക്കിടയില്‍ അകല്‍ച്ച സംഭവിച്ചാല്‍ അവര്‍ കരയും. ചിലര്‍ സ്വപ്‌നത്തിലാണ് മരിച്ചുപോയ മക്കളെ കണാറ്. ഞാന്‍ ഉണര്‍ന്നിരിക്കുമ്പോഴും കാണുന്നു. അത്തരം ഒരനുഗ്രഹം ലഭിച്ചിരിക്കേ ഞാനെന്തിന് കണ്ണുനീര്‍ വാര്‍ക്കണം?.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago