HOME
DETAILS

വെനീസിലെ ഗോണ്ടോലകളില്‍

  
backup
February 07 2021 | 05:02 AM

gondola

 

ഷേക്‌സ്പിയറുടെ 'മെര്‍ച്ചന്റ് ഓഫ് വെനീസി'ലെ ഒരു ചെറിയ ഭാഗം 'വെനീസിലെ വ്യാപാരി' എന്ന പേരില്‍ പണ്ട് സ്‌കൂള്‍ ക്ലാസില്‍ പഠിച്ചതു മുതല്‍ വെനീസ് ഞാനറിയാതെ തന്നെ ഹൃദയത്തില്‍ ചേക്കേറിയിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ കായലോളങ്ങളിലൂടെ നടവഞ്ചിവീടുകളില്‍ ഒഴുകി നടന്നതു കൊണ്ടൊന്നും മനസിന് ഒട്ടും തൃപ്തി വന്നിരുന്നില്ല. എന്നു മാത്രമല്ല ഭാവനയൊട്ടുമില്ലാത്ത നമ്മുടെ നാട്ടിലെ ഭരണ സംവിധാനം കൈയ്യാളുന്നവരോട് തെല്ലൊരു ക്രോധവും തോന്നിയിരുന്നു. വെനീസിനോട് കിടപിടിക്കുന്ന ഒരു രാജ്യാന്തര സഞ്ചാര കേന്ദ്രമാക്കി ആലപ്പുഴയെ മാറ്റാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ യാതൊരു ശ്രമവും നടത്തിയില്ല എന്നതുതന്നെയാണ് അതിനു കാരണം.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍, 2017ലെ വേനല്‍ക്കാലത്താണ്, ഇറ്റലിയിലെ വെനീസില്‍ പോവാന്‍ സാധിച്ചത്. ലണ്ടനും പാരിസും മ്യുണിക്കും സൂറിക്കും പിന്നിട്ട് ഓസ്ട്രിയയിലെ ഇന്‍സ്ബ്രക് വഴിയാണ് ഞങ്ങള്‍ വെനീസിലെത്തിയത്. അവിടെ ഒരു പകല്‍ മുഴുവന്‍ നീണ്ട കറക്കത്തിനേ സമയമനുവദിച്ചുള്ളൂ.
അഡ്രിയാറ്റിക് കടലില്‍ വ്യാപിച്ച് കിടക്കുന്ന 117 ദ്വീപുകളുടെ സമൂഹമാണ് വെനീസ്. അവയെ കൊച്ചു കൊച്ചു കനാലുകളും പാലങ്ങളും കൂട്ടി യോജിപ്പിക്കുന്നു. വെനീസില്‍ റോഡുകളില്ല, ജലപാതകള്‍മാത്രം. 'ട' തിരിച്ചിട്ട പോലെ വളഞ്ഞുപോകുന്ന ഏറ്റവും വലിയ ജലപാതയായ ഗ്രാന്‍ഡ് കനാല്‍ ആണ് വെനീസില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ കാഴ്ച. 'നിശ്വാസങ്ങളുടെ പാല'ത്തിനു മുകളില്‍ (Bridge of Sigsh
) ഗ്രാന്‍ഡ് കനാലിലൂടെയൊഴുകുന്ന ഗൊണ്‍ഡോലകളാണ് മനം മയക്കുന്ന കാഴ്ച. പിന്നെ നമുക്ക് അവയിലൊന്നില്‍ കേറി കനാലുകളിലൂടെ ഒഴുകിയൊഴുകി ചരിത്രത്തിന്റെ ഭാഗമാവാം. ഗ്രാന്‍ഡ് കനാലിലൂടെയുള്ള യാത്ര നാം ഒരിക്കലും മറക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഗൃഹാതുര സ്മൃതിയാണ്.
പകല്‍ ജനനിബിഡമാണ് വെനീസ്. ഒരു ദിവസം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 60000 യാത്രികര്‍ വെനീസിന്റെ വശ്യത നുകരാനെത്തുന്നു. സന്ധ്യ മയങ്ങുന്നതോടെ, പക്ഷേ, അവിടം പ്രശാന്തി പരത്തുന്ന ഒരു സുന്ദര തീരമായി മാറുന്ന കാഴ്ച നമ്മെ വിസ്മയിപ്പിക്കും.


ബോട്ടില്‍ നിന്നിറങ്ങി വെനീസിന്റെ തീരത്തണഞ്ഞ് നമ്മുടെ അലച്ചില്‍ തുടരുമ്പോള്‍ സെന്റ് മാര്‍ക്ക് ബസലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നിരവധി കഫേകളും റസ്റ്ററണ്ടുകളും കാണാം. അവയില്‍ മിക്കതിന്റെയും മുന്നില്‍ വാദ്യോപകരണങ്ങള്‍ വായിച്ചോ പാട്ടുപാടിയോ സംഗീത പരിപാടി അവതരിപ്പിക്കുന്നവരെ കാണാം. താത്പര്യമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു കഫേയില്‍ നിന്ന് ഇറ്റാലിയന്‍ എക്‌സ്പ്രസ്സോ നുണഞ്ഞ് ഇറ്റാലിയന്‍ സംഗീതമാസ്വദിച്ച് അല്‍പ നേരമിരിക്കാം.


സെന്റ് മാര്‍ക്ക് സ്‌ക്വയറില്‍ നിന്ന് അല്‍പദൂരം നടന്നാല്‍ നിശ്വാസത്തിന്റെ പാലം. പാതയുടെ ഇരുവശങ്ങളിലും ഒട്ടേറെ ചെറിയ കച്ചവട സ്റ്റാളുകള്‍. വെനീസ് യാത്രയെ ഓര്‍മിപ്പിക്കുന്ന സുവനീറുകള്‍ അവിടെ നിന്ന് വാങ്ങാം. പിന്നെ വാട്ടര്‍ ബസില്‍ (ഢമുീൃലേേശ) കേറി നമുക്ക് മുരാനോ (ങൗൃമിീ) ദ്വീപിലെത്താം. വെനീഷ്യന്‍ ഗ്ലാസിന് ഏറെ പ്രസിദ്ധമാണിവിടം. സുവനീര്‍ ഷോപ്പുകളില്‍ നിന്ന് ഒറിജിനല്‍ മുറാനോ ഗ്ലാസിന്റെ ഫ്‌ലവര്‍ വേസുകളോ ചെറിയ ഷാന്‍ഡ്‌ലിയറുകളോ വാങ്ങാം.


2020ലെ കണക്കനുസരിച്ച് ഇറ്റലിയില്‍ 23% ആളുകളും 65 വയസ്സോ അതില്‍ കുടുതലോ ഉള്ളവരാണ്. 2009 ല്‍ പ്രായമായവരുടെ എണ്ണം 20 ശതമാനമായിരുന്നുവത്രെ. വെനീസിലെ തിരക്കേറിയ തെരുവുകളിലൂടെ നടന്നും വീല്‍ചെയറിലിരുന്നും കാഴ്ചകള്‍ ആസ്വദിക്കാനെത്തിയവരില്‍ നല്ലൊരു പങ്കും സീനിയര്‍ സിറ്റിസണ്‍സ് ആയിരുന്നു. പ്രായമായാല്‍ വീടിനകത്ത് ഒതുങ്ങിക്കൂടുന്നസ്വഭാവമുള്ള നമ്മുടെ നാട്ടുകാരുടേതില്‍ നിന്നും ഏറെ വ്യത്യസ്തമായ മനസാണ് അവരുടേത്. ഇറ്റലിയില്‍ അതിവേഗം കൊറോണ പടര്‍ന്നു പിടിച്ച നാളുകളില്‍ അവിടുത്തെ വയോജനങ്ങള്‍ക്ക് വേണ്ടത്ര പരിരക്ഷ കിട്ടുന്നുണ്ടോ എന്ന് ആശങ്ക പടര്‍ന്നിരുന്നു. ഇവിടെയിരുന്ന് ഈ വെനീസ് സഞ്ചാര സ്മൃതികള്‍ പകര്‍ത്തുമ്പോള്‍ അത്തരം വ്യഥകള്‍ എന്നെയും അലട്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago