മ്യാന്‍മര്‍ സൈനിക അട്ടിമറി; പ്രതിഷേധം കനക്കുന്നു
യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരേ മ്യാന്‍മറില്‍ പ്രതിഷേധം വ്യാപിക്കുന്നു. പതിനായിരക്കണക്കിന് പേരാണ് ജനാധിപത്യ ഭരണകൂടം പുനഃസ്ഥാപിക്കണമെന്നും തടവിലാക്കിയ ഓങ് സാന്‍ സൂചിയുടെയും പ്രസിഡന്റിന്റെയും മറ്റുനേതാക്കളുടെയും മോചനം ആവശ്യപ്പെട്ടും പ്രതിഷേധിച്ച് രംഗത്തെത്തിയത്. പ്രധാന നഗരമായ യാങ്കൂണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. 'സൈനിക ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ' തുടങ്ങി മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തടയാന്‍ സൈനിക ഭരണകൂടം ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ വി.പി.എന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഇന്റര്‍നെറ്റും നിരോധിച്ചത്. ഇന്‍ര്‍നെറ്റ് നിരോധനത്തെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചിരുന്നു. അട്ടിമറിയെ തുടര്‍ന്ന് ഈമാസം ഒന്നിന് താല്‍ക്കാലികമായി ഇന്റര്‍നെറ്റ് നിരോധിച്ചെങ്കിലും പുനഃസ്ഥാപിച്ചിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ഫാക്ടറി തൊഴിലാളികളും സമരരംഗത്താണ്. ചിലയിടങ്ങളില്‍ പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. രാജ്യത്തെ പ്രധാന പാതകളെല്ലാം പൊലിസ് അടച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."