സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ശിവശങ്കരനെതിരെ കേസെടുക്കണം: ഡി.ജി.പിക്ക് പുതിയ പരാതി
കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. സി.പി.എം നേതാക്കളും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി തന്നെ ശിവശങ്കറിന്റെ പുസ്തകമെഴുത്തിനെ ന്യായീകരിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്.
നേരത്തെ സി.പിഎമ്മും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ആരെങ്കിലും അന്വേഷണ പരാതിയുമായി രംഗത്തെത്തിയാല്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു നിലപാട്. എന്നാല്‍ അതേ ആവശ്യത്തിലാണിപ്പോള് പരാതി ലഭിച്ചിരിക്കുന്നത്.
ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാം എന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും സ്വപ്നയുടെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിനു പിന്നില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്. തിരുവനന്തപുരം സ്വദേശി ആണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."