HOME
DETAILS

എല്ലാ പൊലിസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു

  
backup
February 10 2022 | 03:02 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%81%e0%b4%95-2


സുനി അൽഹാദി
കൊച്ചി
കേരളത്തിലെ പൊലിസ് സ്റ്റേഷനുകൾ ഇനി കാമറ നിരീക്ഷണത്തിൽ. സംസ്ഥാനത്തുടനീളമുള്ള ഓരോ പൊലിസ് സ്റ്റേഷനിലും ഒരു ഡസൻവീതം നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പദ്ധതി. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 41.6 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്.രാജ്യത്തുടനീളമുള്ള പൊലിസ് സ്റ്റേഷനുകളിൽ കസ്റ്റഡിമരണങ്ങളും മർദനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രിംകോടതിയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ഡിസംബർ 31നകം ഇത് നടപ്പാക്കണമെന്നായിരുന്നു നിർദേശമെങ്കിലും കൊവിഡ് സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു.
സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളിലും സ്ഥാപിക്കുന്നതിനായി 5770 നിരീക്ഷണ കാമറകളും വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന 520 കാമറകളും സ്ഥാപിക്കാനാണ് നിർദേശം.
ഇതിനു പുറമേ 50 കാമറകൾ കരുതൽ ശേഖരമായും വയ്ക്കും. ഓരോ പൊലിസ് സ്റ്റേഷന്റെയും പ്രധാന പ്രവേശന കവാടം, ഇടനാഴികൾ, ശുചിമുറികളുടെ മുൻവശം, ഡ്യൂട്ടി ഓഫിസറുടെ മുറി, ഇൻസ്‌പെക്ടറുടെ മുറി, പൊലിസ് സ്റ്റേഷനുകളുടെ പിൻവശം, കവാടം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാണ് നിർദേശം.
ഇതുകൂടാതെ ഓരോ ലോക്കപ്പിലും രണ്ടു കാമറകളും സ്ഥാപിക്കും. ഈ കാമറകളെല്ലാം പൊലിസ് ജില്ലാ ആസ്ഥാനത്തെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കൺട്രോൾ റൂമിൽ മുഴുവൻ സമയ നിരീക്ഷണവും ഏർപ്പെടുത്തും. ഇതുകൂടാതെ ഓരോ കാമറയിലെയും ദൃശ്യങ്ങൾ ഒന്നര വർഷംവരെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തെ 274 സ്റ്റേഷനുകളിലായി 548 നിരീക്ഷണ കാമറകളുണ്ട്. അവയും ഈ സംവിധാനത്തിന്റെ ഭാഗമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago