HOME
DETAILS
MAL
കർണാടകയിലെ ഹിജാബ് നിരോധനം ; എൻ.എസ്.യു.ഐ കാവി പാതാക താഴ്ത്തി ത്രിവർണ പതാക ഉയർത്തിയതിന് കർണാടകയിൽ 15 പേർ അറസ്റ്റിൽ
backup
February 10 2022 | 03:02 AM
ബംഗളൂരു
കർണാടകയിൽ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ 15 പേരെ അറസ്റ്റ് ചെയ്തു.
ശിവമോഗ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കാവി പതാക ഉയർത്തിയ ഫസ്റ്റ് ഡിഗ്രി കോളജ് ആൻഡ് പി.ജി സെന്ററിൽ എൻ.എസ്.യു.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി കാവി പാതാക താഴ്ത്തി ത്രിവർണ പതാക ഉയർത്തി. പൊലിസെത്തി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
തുടർന്ന് ഇരു പതാകകളും അവിടെ നിലനിർത്തി. അതിനിടെ, ഹിജാബ് വിലക്കിൽനിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധങ്ങളിൽ പോപുലർ ഫ്രണ്ട് സ്വാധീനം അന്വേഷിക്കുമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."