HOME
DETAILS

പുറത്താക്കപ്പെടുന്ന വയനാട്ടിലെ കര്‍ഷക സമൂഹം

  
backup
February 08 2021 | 06:02 AM

6846348541-2111

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും മറ്റു വകുപ്പുകളും പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ മനുഷ്യനെ മാനിക്കാതെയാകുന്നതിനു പിന്നിലെ അജന്‍ഡകള്‍ എന്താണ് ഒരു ജനതയുടെ അതിജീവന മാര്‍ഗങ്ങളെ നിരാകരിച്ചും നിരുത്സാഹപ്പെടുത്തിയും നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് നിരാശയോടൊപ്പം അരക്ഷിതാവസ്ഥയും കൂടിയാണ്. ആക്ഷേപങ്ങളെയും പ്രതിഷേധങ്ങളെയും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിവിധ വന്യജീവി സങ്കേതങ്ങളുടെ പരിധികളിലടക്കം പരിസ്ഥിതിലോലമെന്ന വ്യാഖ്യാനം നല്‍കി ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണിപ്പോള്‍.


സംസ്ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളുടെ സമീപസ്ഥലങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെയാണ് ഈ വിജ്ഞാപനങ്ങള്‍ വലിയ തോതില്‍ ബാധിക്കാനിരിക്കുന്നത്. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍, കോഴിക്കോട് ജില്ലയിലെ മലബാര്‍, ഇടുക്കിയിലെ ഇടുക്കി, മതികെട്ടാന്‍, എറണാകുളത്തെ മംഗളവനം, കൊല്ലത്തെ ശെന്തുരുണി എന്നീ വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനം നിലവില്‍ ഇന്ത്യാ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
. മറ്റുള്ള 15 വന്യജീവി സങ്കേതങ്ങളെ കുറിച്ചുള്ള കരട് വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാനാണു സാധ്യത. പാലക്കാട് ജില്ലയിലെ പറമ്പിക്കുളം, വയനാട് വന്യജീവി സങ്കേതം, ഇടുക്കിയിലെ പാമ്പാടുംചോല, ചിന്നാര്‍, ആനമുടി, കുറുഞ്ഞിമല തുടങ്ങി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളെല്ലാം വിജ്ഞാപനം കാത്തിരിക്കുന്നവയാണ്.


വന്യജീവി സങ്കേതങ്ങളുടെ വായുദൂരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാമെന്നു കാണിച്ചാണ് കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കത്ത് നല്‍കിയതെന്ന് വനംമന്ത്രിയടക്കം അവകാശവാദം ഉന്നയിക്കുമ്പോഴും ഇതൊന്നും കരട് വിജ്ഞാപനങ്ങളില്‍ പാലിക്കപ്പെട്ടിട്ടില്ല. നിലവില്‍ പൂജ്യം മുതല്‍ 3.4 കിലോമീറ്റര്‍ വരെ വായുദൂരം വിവിധ വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
. വയനാട് അടക്കമുള്ള ജില്ലകളാണ് ഈ പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ തിക്തഫലം അനുഭവിക്കേïി വരിക.


വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2,131 ചതുരശ്ര കിലോമീറ്ററാണ്. ഇതിന്റെ 38 ശതമാനവും വനമാണ്. അതുകൊïുതന്നെ വയനാടിനെ വലയം ചെയ്തിരിക്കുന്ന ആറളം, മലബാര്‍, വയനാട് വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതിലോല മേഖലകള്‍ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും വിഴുങ്ങുമെന്നത് സുതരാം വ്യക്തവുമാണ്. മൂന്നു സങ്കേതങ്ങളുടെ ഭാഗമായി വയനാട്ടില്‍ ആകെയുള്ള 49 വില്ലേജുകളില്‍ 10 എണ്ണവും ഉള്‍പ്പെടുന്നു എന്നത് വയനാട്ടുകാര്‍ അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നുï്. വയനാട് വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, പുല്‍പ്പള്ളി, ഇരുളം, തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളും മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല പരിധിയില്‍ അച്ചൂരാനം, കുന്നത്തിടവക, തരിയോട്, പൊഴുതന വില്ലേജുകളുമാണ് ഉള്‍പ്പെടുന്നത്. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിസ്ഥിതിലോല മേഖല നിര്‍ണയിക്കാന്‍ കേന്ദ്രം ഇറക്കിയ മാനദണ്ഡങ്ങള്‍ പോലും കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ പാലിക്കപ്പെടുന്നില്ല. ഇതുതന്നെയാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന രീതിയില്‍ കരട് വിജ്ഞാപനങ്ങള്‍ ഇറങ്ങാനുള്ള കാരണവും.
ജീവിതം മുന്നോട്ടു കൊïുപോകുന്നതിന്റെ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും കര്‍ഷകരെ വല്ലാതെ തളര്‍ത്തുകയാണ്. വിലയിടിവും വിളനാശവും വന്യജീവികള്‍ വരുത്തുന്ന കൃഷിനാശവും അവരുടെ സ്വപ്‌നങ്ങളുടെ നിറംകെടുത്തുമ്പോഴാണ് ഇരുട്ടടിയായി പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനവും വരുന്നത്. പരിസ്ഥിതിലോല മേഖലയില്‍ നിയന്ത്രണങ്ങളുള്ളവ, നിരോധനങ്ങളില്‍പ്പെട്ടവ, അനുമതിയുള്ളവ എന്നിങ്ങനെ 41 നിര്‍ദേശങ്ങളാണ് കരടിലുള്ളത്. ഇതില്‍ ഒന്‍പത് കാര്യങ്ങള്‍ക്ക് പൂര്‍ണ നിരോധനവും 10 കാര്യങ്ങള്‍ക്ക് അനുമതിയും 21 എണ്ണത്തിനു നിയന്ത്രണവുമാണ്. വിജ്ഞാപനം നടപ്പില്‍ വരുന്നതോടെ മാലിന്യസംസ്‌കരണ പ്ലാന്റ്, ഖനം, ക്വാറികള്‍, ക്രഷറുകള്‍, വന്‍കിട ജലസേചന പദ്ധതികള്‍, ജലമലിനീകരണം ഉïാക്കുന്ന വ്യവസായങ്ങള്‍, ഇഷ്ടികചൂള തുടങ്ങിയവയ്‌ക്കെല്ലാം നിരോധനം വരും. കന്നുകാലികളെ കൊï് ഉപജീവനം നടത്തുന്നവര്‍ക്കും നിരോധനം വലിയ രീതിയില്‍ തിരിച്ചടിയാകും. വന്‍കിട കന്നുകാലി ഫാമുകള്‍ക്കും ഡയറി ഫാമുകള്‍ക്കും നിയന്ത്രണമുïെന്നും വിജ്ഞാപനത്തിലുണ്ട്.
.


വയനാടിനെ സംബന്ധിച്ചിടത്തോളം കന്നുകാലി വളര്‍ത്തലുമായിട്ടാണ് കര്‍ഷകര്‍ കൂടുതലും ചേര്‍ന്നുനില്‍ക്കുന്നത്. ചെറുതും വലുതുമായ നിരവധി ഫാമുകള്‍ അവിടെയുï്. ഇവയെ നിയന്ത്രണങ്ങള്‍ ഏതു തരത്തില്‍ ബാധിക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കിടയിലുള്ളത്. പരിസ്ഥിതിലോല മേഖല യാഥാര്‍ഥ്യമായാല്‍ കാര്‍ഷികവൃത്തിയില്‍നിന്ന് വയനാട്ടിലെ കര്‍ഷകര്‍ പുറത്താക്കപ്പെട്ടേക്കാം. വാണിജ്യാടിസ്ഥാനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ഒട്ടുമിക്ക സംരംഭങ്ങളും നിയന്ത്രണങ്ങളുടെ പട്ടികയിലാണ്. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങള്‍, വനവിഭവ ശേഖരം, മരംമുറി, പുതിയ റോഡുകള്‍ നിര്‍മിക്കുന്നത്, രാത്രിഗതാഗതം, വാണിജ്യാവശ്യങ്ങള്‍ക്കായി ഉപരിതല ജലവും ഭൂഗര്‍ഭ ജലവും ഉപയോഗിക്കുന്നതിനും വിജ്ഞാപനത്തില്‍ നിയന്ത്രണമുണ്ട്.
. വരാനിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ഷകരെ ബാധിക്കില്ലെന്ന് കേന്ദ്രവും സംസ്ഥാന വനംവകുപ്പും പറയുമ്പോഴും സംഭവിക്കുക മറ്റൊന്നായിരിക്കുമെന്നാണ് ഈ 41 നിര്‍ദേശങ്ങളെ ആസ്പദമാക്കി കര്‍ഷകര്‍ പറയുന്നത്.
വിജ്ഞാപനങ്ങള്‍ അവ്യക്തവും സങ്കീര്‍ണവുമായതിനാല്‍ പ്രഖ്യാപിച്ച പല നിയന്ത്രണങ്ങളും നിരോധനങ്ങളുടെ ഫലത്തിലേക്കാണു നീങ്ങുക. അതുകൊïുതന്നെ പരിസ്ഥിതിലോല മേഖലാ പരിധിയില്‍നിന്ന് കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കാനുള്ള സമ്മര്‍ദങ്ങള്‍ ഉയര്‍ന്നുവരേïതുï്. അതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അനുവദിക്കപ്പെട്ട രണ്ടുമാസമെന്ന കാലയളവ് കൃത്യമായി ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ എത്തിക്കണം. കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഇതിനൊരു തുടക്കമാണെന്ന് പ്രത്യാശിക്കാം. സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടïത്. എന്നാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉള്‍പ്പെടുത്തിയത്. പരിസ്ഥിതിലോല മേഖലകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണം. അതു കണക്കിലെടുത്ത് തോല്‍പ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കന്‍മൂല, ചാലിഗഡ, കാപ്പിസ്റ്റോര്‍, ചീയാമ്പം, മൂടക്കൊല്ലി, ചീരാല്‍ എന്നീ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രയുടെ കത്തില്‍ ആവശ്യപ്പെടുന്നുï്.


വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണത്തില്‍നിന്ന് 30 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ശുപാര്‍ശ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ വയനാട് ഉള്‍പ്പെടെയുള്ള വന്യജീവി സങ്കേതങ്ങളുടെ വിഷയത്തില്‍ കേന്ദ്രം പരിഗണിച്ചിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അതുകൊïുതന്നെ കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധ വിഷയത്തില്‍ പതിയാന്‍ രാഷ്ട്രീയ മത ചേരിതിരിവുകള്‍ ഒഴിവാക്കി ഒറ്റക്കെട്ടായ പ്രതിരോധ സമരങ്ങള്‍ വരുംദിവസങ്ങളില്‍ ഉയര്‍ന്നുവരേïത് അനിവാര്യമാണ്. ഇതിനായിരിക്കണം രാഷ്ട്രീയ മുതലെടുപ്പിനേക്കാള്‍ കൂടുതല്‍ പരിഗണന മുന്നണികള്‍ നല്‍കേïതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago