HOME
DETAILS
MAL
രാഷ്ട്രീയ വ്യതിയാനമുണ്ടായാല്‍ എല്‍.ഡി.എഫിനെ തിരുത്തും; തിരുത്തല്‍ നടപടികള്‍ എണ്ണിപ്പറയുന്നില്ലെന്ന് സി.പി.ഐ
backup
February 10 2022 | 12:02 PM
തിരുവനന്തപുരം: ഇടതുമുന്നണിയെ തിരുത്തുന്നത് തുടരുമെന്ന് സി.പി.ഐ. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ വ്യതിയാനമുണ്ടായാല്‍ തിരുത്തും. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിങിനുള്ള കുറിപ്പിലാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എല്‍.ഡി.എഫ് രാഷ്ട്രീയ സമീപനത്തില്‍ നിന്ന് മാറിപ്പോയപ്പോള്‍ മുന്‍കാലങ്ങളിലും സി.പി.ഐ തിരുത്തിയിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ എണ്ണിപ്പറയുന്നില്ലെന്നും കുറിപ്പിലുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിയെ പാര്‍ട്ടി പിന്തുണയ്ക്കുന്നു. പദ്ധതിക്ക് എതിരായ പ്രക്ഷോഭം പ്രതിപക്ഷ സൃഷ്ടിയാണ്. അതുകൊണ്ടാണ് ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ച് ചേര്‍ന്ന് സമരം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."