വിദ്യാര്‍ഥികളുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ പകച്ച് ഋഷിരാജ് സിങ്
പാനൂര്‍: ലഹരിക്കെതിരേ പറയുമ്പോഴും അതുവഴിയുള്ള വരുമാനം എന്തുകൊണ്ട് വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്നില്ല..? കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനു മുന്നില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ആദ്യമൊന്നു പകച്ചു. പിന്നീട് സൗമ്യമായ മറുപടി. മദ്യവില്‍പന ശാലകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. സ്‌കൂള്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടി വിമോചിതം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഋഷിരാജ് സിങ്.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു പതറിയ മറുപടിയുമായാണ് അദ്ദേഹം സ്റ്റേജു വിട്ടത്. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുമായുള്ള മുഖാമുഖം പരി പാടിയിലാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങളുമായി അദ്ദേഹത്തെ എതിരേറ്റത്. 14 സെക്കന്റ് വിവാദം ഉന്നയിച്ചപ്പോള്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇതേക്കുറിച്ച് താന്‍ പത്രത്തില്‍ ലേഖനമെഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ മതിയെന്നും മറുപടി.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ കുറയ്ക്കണം. കൂടുതല്‍ സംസാരിക്കാനും കളിക്കാനും പത്രം വായിക്കാനും തയാറാകണം. ലഹരി ഉപയോഗം 350 ശതമാനത്തിലേറെ വര്‍ധിച്ചിരിക്കയാണ്. രണ്ട് മാസത്തിനിടെ അയ്യായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നല്‍കാന്‍ വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷനായി. എം മുരളീധരന്‍, മാനേജര്‍ പി.പി.എ സലാം, കെ നസീമ, സ്‌കൂള്‍ ലീഡര്‍ അമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."