കര്‍ഷകസമരം: മോദിക്ക് മറുപടിയുമായി രാകേഷ് ടികായത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ രാജ്യസഭ പ്രസംഗത്തിന് മറുപടിയുമായി ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷക സമരത്തെക്കുറിച്ചുള്ള രാജ്യസഭ പ്രസംഗത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഉല്പന്നങ്ങള്ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും പട്ടിണിക്കു മുകളിലുള്ള ബിസിനസ് രാജ്യത്ത് അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജനങ്ങളുടെ പട്ടിണിയെക്കാള്‍ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്തുനിന്നു പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.
രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ അവകാശവാദം കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് എന്നായിരുന്നു. ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുകായാണ്. 12 കോടിയോളം കര്‍ഷകര്‍ക്ക് വളരെ കുറച്ചു ഭൂമി മാത്രമാണുളളത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ചെറുകിട കര്ഷകന് ലഭിക്കുന്നില്ല. സര്‍ക്കാര്‍ നയങ്ങളുടെ ആധാരം ചെറുകിട കര്‍ഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."