HOME
DETAILS
MAL
അമ്മയ്ക്ക് ചികിത്സ വൈകിച്ചെന്ന്, ഡോക്ടര്‍ക്ക് മര്‍ദനം; പൊലിസുകാരന് അറസ്റ്റില്‍
backup
February 11 2022 | 08:02 AM
ആലപ്പുഴ: നൂറനാട് അമ്മയ്ക്ക് ചികിത്സവെകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലിസുകാരന് അറസ്റ്റില്‍. നൂറനാട് സ്വകാര്യ ആശുപത്രിയിലെ ഡോ.വെങ്കിടേശിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ അടൂര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരന് രതീഷാണ് അറസ്റ്റിലായത്.
ഇന്നലെയായിരുന്നു നൂറനാടിലെ സ്വകാര്യ ആശുപത്രിയില്‍ സംഭവമുണ്ടായത്. അഞ്ചുമിനുട്ടുപോലും വൈകിയിട്ടില്ലെന്നും താന്‍ ബാത്ത് റൂമിലായിരുന്നുവെന്നും ഇറങ്ങിവന്നയുടനെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ പരാതി. കൈക്കും കാലിനും ഡോക്ടര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അതേ സമയം പൊലിസുകാരന് മദ്യപിച്ചിരുന്നതായി ഡോ.വെങ്കിടേശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."