HOME
DETAILS
MAL
പോക്സോ കേസ് പ്രതിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍
backup
February 11 2022 | 09:02 AM
കോട്ടയം: പോക്സോ കേസ് പ്രതിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. മണര്‍കാട് മാലം ചെറുകരയില്‍ അനന്ദുവിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയവഴി പരിചയത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് യുവാവ് അറസ്റ്റിലായത്.
മൊബൈല്‍ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."