'സത്യം പറഞ്ഞതിന് നടപടിയെടുത്താല്‍ അതൊരു അംഗീകാരമായി കാണും'- മോദി സര്‍ക്കാറിന്റെ ഭീഷണിക്കു മുന്നില്‍ കൂസാതെ മഹുവ
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കര്‍ഷകപ്രതിഷേധത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു മഹുവ ഉന്നയിച്ചത്. ഇതിന് പിന്നാലെ മഹുവക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് മോഷന്‍ നടപടി സ്വീകരിച്ചേക്കാമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പ്രതികരണം.
'ഇന്ത്യയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകളില്‍ സത്യം പറഞ്ഞതിന് എനിക്കെതിരെ ബ്രീച്ച് ഓഫ് പ്രിവിലേജ് നടപടിയുണ്ടായാല്‍ അതെനിക്കൊരു പ്രിവിലേജ് ആയിരിക്കും,' മഹുവ ട്വീറ്റ് ചെയ്തു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നതെന്നൈായിരുന്നു ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വിമര്‍ശനം. കര്‍ഷകസമരത്തിന്റെയും പൗരത്വപ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അവര്‍ കുറ്റപ്പെടുത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവര്‍ത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സര്‍ക്കാരിന്റെ തലപ്പത്തെന്നും ലോക്‌സഭാ ചര്‍ച്ചയില്‍ മഹുവ മൊയ്ത്ര തുറന്നടിച്ചു.
അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ചൂഷണം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.
യാതൊരു പരിശോധനയും കൂടാതെയാണ് കര്‍ഷക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്ത കര്‍ഷകരെയും വൃദ്ധരെയും വിദ്യാര്‍ഥികളെയും വരെ നിങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തിയതെന്നും മഹുവ തുറന്നു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."