'ഒരിക്കലും മറക്കില്ല.....' ഗുലാം നബി ആസാദിന്റെ യാത്രയപ്പിനിടെ വിങ്ങിപ്പൊട്ടി പ്രധാനമന്ത്രി; രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍ video
ന്യൂഡല്‍ഹി: തികച്ചും നാടകീയ രംഗങ്ങള്‍ക്കാണ്ഗുലാം നബി ആസാദിന്റെ യാത്രയപ്പ് ചടങ്ങിനിടെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ചടങ്ങില്‍ സംസാരിക്കവേ കോണ്‍ഗ്രസ് നേതാവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുക തന്നെയായിരുന്നു പ്രധാനമന്ത്രി.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകള്‍ വിവരിക്കവേ ആണ് മോദി വികാരാധീനനായത്. നിമഷങ്ങളോളം വാക്കുകള്‍ കിട്ടാതെ, സ്വയം നിയന്ത്രിക്കാന്‍ പാടു പെട്ട് ഒടുവില്‍ ഒരിറക്ക് വെള്ളവും കുടിച്ചു പ്രധാനമന്ത്രി.
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT
— ANI (@ANI) February 9, 2021
'സ്ഥാനങ്ങള്‍ വരും, ഉയര്‍ന്ന പദവികള്‍ വരും, അധികാരം കൈവരും... ഇവയൊക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യാഥാര്‍ഥ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ അവരെ നാട്ടിലെത്തിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ പരിശ്രമങ്ങള്‍ മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'സ്വന്തം കുടുംബാംഗങ്ങള്‍ എന്ന പോലെയാണ് ഗുലാം നബി ആസാദ് വിഷയത്തില്‍ നിരന്തരമായി ഇടപെട്ടത്. വര്‍ഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഒരേ സമയം ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നു. ഞാന്‍ മുഖ്യമന്ത്രി ആകും മുന്‍പേ അദ്ദേഹവുമായി ഇടപെട്ടിട്ടുണ്ട്.' പ്രധാനമന്ത്രി പറഞ്ഞു.
വികാരാധീനനായാണ് ഗുലാം നബിയും പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."