HOME
DETAILS
MAL
'കോലായ്' വോയജന സൗഹൃദ കേന്ദ്രം നാടിനു സമർപ്പിച്ചു
backup
February 11 2022 | 16:02 PM
കോഴിക്കോട്: കോയറോഡ് ബീച്ചിൽ നിർമിച്ച 'കോലായ്' വോയജന സൗഹൃദ കേന്ദ്രം നാടിനു സമർപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കോഴിക്കോട്ടെ പ്രശസ്ത യുവ ആർക്കിടെക്റ്റായ സുഹൈൽ ആണ് പദ്ധതിയുടെ രൂപകൽപന നിർവഹിച്ചത്.
ഹാർബർ എഞ്ചിനിയറിഗ് വകുപ്പാണ് നിർമ്മാണം നടത്തിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ എം.കെ മഹേഷ് അധ്യക്ഷനായി. മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കോർപറേഷൻ കൗൺസിലർ പി.പ്രസീന, ഹാർബർ എഞ്ചി.വകുപ്പ് അസി.എഞ്ചിനിയർ എം.ഷാജു, ടി.കെ രഞ്ജിത്ത് ലാൽ, ടി.കെ മഹേഷ്‌കുമാർ, പി.കെ ഗണേഷൻ, എസ്.വി ഷൗലീക്ക്, എ.എം ജാഫർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."