29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം: ഉറവിടമറിയാത്ത കൊവിഡ് രോഗികള്‍ കൂടുമ്പോഴും അന്വേഷണങ്ങളില്ല
തിരുവനന്തപുരം: 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴും 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അവര്‍ക്കെവിടെ നിന്നു രോഗം ലഭിച്ചു എന്ന കാര്യത്തിലുള്ള അന്വേഷണങ്ങളില്ല. നേരത്തെ രോഗിയുടെ റൂട്ടുമാപ്പൊക്കെ തയാറാക്കി പലര്‍ക്കും ക്വാറന്റൈനില്പോലാകാന് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതുമുണ്ടാകുന്നില്ല. കേവലം കണക്കില്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ. ഇന്ന് എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ഒന്നുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."