നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ സൂചനാ പണിമുടക്ക്: ഡയസ്‌നോണ്‍ ബാധകമാക്കി നേരിടാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: നിയമന പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ തെരുവില്‍ സമരം കനക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സൂചനാപണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍. നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാനാണ് ഡയസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ പണിമുടക്കിനെ നേരിടുന്നത്. ഇതോടെ സൂചനാസമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്ക് എതിരെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി.മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000-ആയി ഉയര്‍ത്തണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
അവശ്യ സര്‍വിസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ സൂചനാ സമരത്തെ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."