കാരയില്‍ കുടുംബ സംഗമം ശ്രദ്ധേയമായി
നീലേശ്വരം: തൈക്കടപ്പുറത്തെ പ്രമുഖ മുസ്‌ലിം കുടുംബമായ കാരയില്‍ കുടുംബത്തിലെ തലമുറകള്‍ സംഗമിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഖദീജ ഹജ്ജുമ്മയുടെ വീടിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു സംഗമം. സിയാദ് സൈനുദ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം വിവിധ സെഷനുകളിലൂടെ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്നു. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗങ്ങളായ ഖദീജ ഹജ്ജുമ്മ, നഫീസത്ത് ഹജ്ജുമ്മ എന്നിവരെ ആദരിച്ചു. തുടര്‍ന്നു ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനു പോകുന്ന കുടുംബാംഗങ്ങളായ ഇസ്ഹാഖ്, ഭാര്യ സുബൈദ, കുഞ്ഞഹമ്മദ്, ഭാര്യ മൈമൂനത്ത് എന്നിവര്‍ക്കു യാത്രയയപ്പു നല്‍കി.
തുടര്‍ന്ന് ഉന്നത വിജയം നേടിയവരെയും വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും അനുമോദിച്ചു. മുതിര്‍ന്നവര്‍ക്കു ഉപഹാരവും നല്‍കി. വിവിധ കലാകായിക മത്സരങ്ങളും നടത്തി. കുടുംബ സംഗമം മുതിര്‍ന്ന കാരണവര്‍ മുഹമ്മദ് കുഞ്ഞി കാരയില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാരയില്‍ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. യൂനുസ് അല്‍ ഹസ്‌നി മുഖ്യപ്രഭാഷണം നടത്തി. സൈനുദ്ദീന്‍ ഹാജി, ഇസ്മാഈല്‍ കാരയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."