കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമെന്ന് യു.പിയില്‍ സംഘ്പരിവാര്‍ പ്രചാരണം
പ്രത്യേക ലേഖകന്‍
ആഗ്ര
കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയില്‍ സംഘ്പരിവാറിന്റെ വ്യാപക പ്രചാരണം. വിദ്യാസമ്പന്നരടക്കം ചിലര്‍ ഇത് വിശ്വസിക്കുന്നുമുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി ബി.ജെ.പി അനുഭാവികള്‍ ഇങ്ങനെ വിശ്വസിക്കുന്നു. അങ്ങനെയല്ലെന്നു പറഞ്ഞാലും അവരത് അംഗീകരിക്കാന്‍ തയാറല്ല. മീററ്റ് കാണ്ട് റെയില്‍വേ സ്റ്റേഷനില്‍ പരിചയപ്പെട്ട മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ രൂപേഷ് ശങ്കര്‍ ശുക്ല അങ്ങനെ ഉറച്ചു വിശ്വസിക്കുന്നവരിലൊരാളാണ്. കേരളത്തില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെന്നു പറഞ്ഞിട്ടും അദ്ദേഹം അല്ലെന്നു തര്‍ക്കിച്ചു. ഗൂഗിളില്‍ കയറി പരിശോധിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പിണങ്ങി ദൂരേക്കു പോയി.പുതിയതല്ല ഈ പ്രചാരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ അദ്ദേഹം മുസ്‌ലിം ഭൂരിപക്ഷ മണ്ഡലം തേടിപ്പോയെന്ന് ബി.ജെ.പി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
രാഹുലിന്റെ പ്രചാരണകേന്ദ്രങ്ങളിലെ മുസ്‌ലിം ലീഗ് പതാകകളടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."