ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ പടര്‍ന്നു: വേളി,ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി എണ്ണ കടലിലേക്ക് ഒഴുകി.വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
ചോര്‍ച്ച അടച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. എണ്ണ പടര്‍ന്ന മണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് നിരീക്ഷണം നടത്തും. ഈ സാഹചര്യത്തില്‍ വേളി,ശംഖുമുഖം കടല്‍ തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫര്‍ണസ് ഓയില്‍ 2 കിലോമീറ്റര്‍ വരെ കടലില്‍ വ്യാപിച്ചു. ഗ്ലാസ് പൗഡര്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയില്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."