HOME
DETAILS

ഹെയര്‍ സ്‌പ്രേക്ക് പകരം പശ ഉപയോഗിച്ച് ഒട്ടിപ്പിടിച്ച തലമുടിയുമായി യുവതി

  
backup
February 10 2021 | 10:02 AM

hair-spray-instead-glue

അമേരിക്കന്‍ സ്വദേശിനിയായ ടെസീക്ക ബ്രൗണ്‍ എന്ന യുവതി തലമുടി ഒതുക്കുന്നതിനായി ഹെയര്‍ സ്‌പ്രേയ്ക്ക് പകരം പശ പ്രയോഗിച്ച് അബദ്ധത്തിലായിരിക്കുകയാണ്. ടെസീക്ക സാധാരണയായി തലമുടിയില്‍ പ്രയോഗിക്കുന്ന ഹെയര്‍ സ്‌പ്രേ തീര്‍ന്നപ്പോള്‍ തലമുടി ഒതുക്കുന്നതിനായി ഗൊറില്ല ഗ്ലൂ തലയിലേയ്ക്ക് സ്േ്രപ ചെയ്യുകയായിരുന്നു.
ഇതോടെ തലമുടി ഒട്ടിപ്പിടിക്കുകയും ചെയ്തു. അതോടെ ഒരു വശത്തേക്ക് പിന്നിയ മുടി ഉറച്ച നിലയിലായി. ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി നടന്നു ടെസീക്ക. പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ടെസീക്ക ചികിത്സ തേടി. ടെസീക്ക തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തെറ്റായ തീരുമാനം ആയിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് ടെസീക്ക തലമുടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ തലമുടി കഴുകി നോക്കിയെന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്നും അവര്‍ വിഡിയോയില്‍ പറയുന്നു. സിഎന്‍എന്‍ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളും ടെസീക്കയുടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു.
ഒടുവില്‍ ടെസീക്കയ്ക്ക് മറുപടിയുമായി ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവും രംഗത്തെത്തി. തങ്ങളുടെ ഉല്‍പന്നങ്ങള്‍ തലമുടിയില്‍ പ്രയോഗിക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നും അല്‍പം മദ്യം മുടിയില്‍ പ്രയോഗിച്ചു നോക്കാനും അദ്ദേഹം നിര്‍ദേശിച്ചു. എന്തായാലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഒടുവില്‍ ടെസീക്ക വൈദ്യസഹായം തേടിയിരിക്കുകയാണ്. ചികിത്സ നടത്തുന്നതിന്റെ ഫോട്ടൊയും ടെസീക്ക തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago