HOME
DETAILS

ട്വിറ്റർ 'അഭിപ്രായ സ്വാതന്ത്ര്യ'ത്തെക്കുറിച്ച് പറഞ്ഞത് പിടിച്ചില്ല; ആളുകളെ 'കൂ'വിലേക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

  
Web Desk
February 10 2021 | 10:02 AM

as-twitter-seeks-talks-ministers-move-to-indian-made-app-koo-2021

 

ന്യൂഡല്‍ഹി: 1200 ഓളം അക്കൗണ്ടുകള്‍ നീക്കംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സമ്മര്‍ദത്തിലായ ട്വിറ്ററിനു മേല്‍, കൂടുതല്‍ സമ്മര്‍ദവുമായി കേന്ദ്ര സര്‍ക്കാര്‍. 'കൂ' എന്ന ഇന്ത്യന്‍ ബ്ലോഗിങ് ആപ്പിനെ പരിചയപ്പെടുത്തി അതിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് കേന്ദ്ര മന്ത്രിമാര്‍.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദ്വേഷകരവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 1178 അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഉടനെ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. സമ്മര്‍ദത്തിനൊടുവില്‍ ചില അക്കൗണ്ടുകള്‍ നീക്കംചെയ്തു തുടങ്ങിയെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന രീതിയില്‍ ബ്ലോഗെഴുതിയതോടെ ട്വിറ്ററിനെതിരെ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയില്‍ മാത്രമായിരിക്കും ഈ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ തല്‍ക്കാലമായി ലഭിക്കാത്തതെന്നും ഇന്ത്യയ്ക്ക് പുറത്ത് ഇവയെല്ലാം ലഭിക്കുമെന്നും കൂടി ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ട്വിറ്ററിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍, കൂ എന്ന സമാനമായ ആപ്പ് പ്രചരിപ്പിക്കുന്നത്.

ട്വിറ്ററില്‍ നിന്ന് കിട്ടിയ പ്രതികരണം പോരെന്നും വൈകാതെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കുമെന്നും ഐ.ടി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രാലയം 'കൂ'വില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

മന്ത്രിമാര്‍ മാത്രമല്ല, ഡല്‍ഹി പൊലിസും ചില വകുപ്പുകളും 'കൂ'വിലേക്ക് മാറാന്‍ ആളുകളോട് ആഹ്വാനം ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago