HOME
DETAILS

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ കുറയുന്നു

  
backup
February 13 2022 | 05:02 AM

national-indias-daily-covid-19-tally-drops-to-44877-684-deaths-in-last-24-hours-2022

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 44,877 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാള്‍ 11 ശതമാനം കുറവാണിത്. 50,407 പേര്‍ക്കായിരുന്നു ഇന്നലെ കൊവിഡ് ബാധിച്ചത്.

684 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,665 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്. 24 മണിക്കൂറിനിടെ 14,15,279 പരിശോധനകളാണ് നടത്തിയത്.

97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 1,17,591 പേര്‍ രോഗമുക്തി നേടി. 4,15,85,711 പേര്‍ ഇതുവരെ രോഗമുക്തരായി.

5,37,045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 172.81കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."