പൂർണ്ണമായും വനിത നിയന്ത്രണത്തിൽ; സഊദിയിൽ ചരിത്രം കുറിച്ച് ലുലു പുതിയ ഷോറൂം തുറന്നു
റിയാദ്: പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ആദ്യ ലുലു എക്സ്പ്രസ് സ്റ്റോർ സഊദിയിൽ പ്രവർത്തനം ആരംഭിച്ചു. ജിദ്ദയിലെ അൽ ജാമിഅയിലാണ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു പ്രവർത്തനമാരംഭിച്ചത്. ലുലുവിന്റെ സഊദിയിലെ ഇരുപതാമത്തേയും ആഗോള തലത്തിൽ 201 ആമത്തെയും സ്റ്റോറാണ് ജിദ്ദയിൽ വനിതകളുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തനം ആരംഭിച്ചത്. സ്വദേശികളായ വനിതകളാണ് ഇവിടെ നിയന്ത്രണം. സഊദി വിഷൻ 2030 പരിഷ്കരണ പദ്ധതിക്ക് അനുസൃതമായി സഊദി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തോടുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
നിലവിൽ സഊദി ലുലുവിൽ എണ്ണൂറ് വനിതകൾ ഉൾപ്പെടെ മുവ്വായിരം സ്വദേശികളാണ് തൊഴിലിൽ ഏർപ്പെടുത്തിരിക്കുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് സർവ്വകലാശാലക്ക് സമീപം 37,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ലുലു എക്സ്പ്രസിൽ ഓൺലൈൻ പർച്ചേസിനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."