എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദം; മൂന്ന് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍
കാഠ്മണ്ഡു: 2016 ല്‍ എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍. ആറു വര്‍ഷത്തേക്കാണ് വിലക്ക്.
നരേന്ദര്‍ സിങ് യാദവ്, സീമാ റാണി, ഇവരുടെ സംഘത്തലവന് നബ കുമാര്‍ ഫുകോണ് എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
2016 ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്നാണ് ഇവരുടെ വാദം. അതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നേപ്പാള്‍ ടൂറിസം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
ഇതില്‍ നരേന്ദര്‍ സിങ് യാദവിന് കഴിഞ്ഞവര്‍ഷത്തെ തെന്സിങ് നോര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡ് കിട്ടിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. എവറസ്റ്റിനു മുകളില്‍ നിന്നെന്ന് പറഞ്ഞ് എടുത്ത ചിത്രം വ്യാജമായി നിര്‍മിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ അവാര്‍ഡ് തിരിച്ചുവാങ്ങുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷണത്തിനൊടുവില്‍ നരേന്ദര്‍ സിങ് യാദവും സീമാ റാണിയും മലമുകളില്‍ എത്തിയില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുകയായിരുന്നു.
ഇവരുടെ ആരോഹണം സംഘടിപ്പിച്ച സെവന് സമ്മിറ്റ് ട്രക്സിന് 50,000 രൂപയും ഇവരുടെ പിന്തുണക്കാരായ ഷെര്‍പ്പയ്ക്ക് 10,000 രൂപയും പിഴയിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."