കമറുദ്ദീന്‍ ഉണ്ടാവില്ല; മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫിനു സാധ്യത തെളിയുന്നു
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി പൊതുപരിപാടികളില്‍ സജീവമായെങ്കിലും ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. മഞ്ചേശ്വരത്ത് എം.സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ.കെ.എം അഷ്‌റഫിനെ മത്സരിപ്പിക്കാന്‍ മുസ്ലിംലീഗില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിക്ഷേപത്തട്ടിപ്പ് കേസില്‍ ജയിലില്‍ പോകേണ്ടിവന്ന കമറുദ്ദീനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
പ്രാദേശികവികാരം, തുളു കന്നഡ ഭാഷകളിലെ പ്രാവിണ്യം, യുവപ്രാതിനിധ്യം ഉറപ്പാക്കല്‍, തുടങ്ങിയവയാണ് അഷ്‌റഫിന് അനുകൂലമായ ഘടകങ്ങള്‍. കഴിഞ്ഞതവണ തന്നെ അഷ്‌റഫിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കമറുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയത എല്ലാ കേസുകളിലും എം.സി കമറുദ്ദീന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ജയില്‍ മോചിതനായത്.
തനിക്കെതിരേ നടന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതിനെതിരേ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നറിയാമെന്നും രാഷ്ട്രീയമായി എന്നെ തകര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നുമായിരുന്നു ഇന്നലെ വികാരധീനനായി കമറുദ്ദീന്‍ പ്രതികരിച്ചത്. മഞ്ചേശ്വരത്ത് ഭൂരിപക്ഷം ഉയര്‍ത്തിയതാണ് ഗൂഡാലോചനക്കു കാരണമെന്നും ഈ ഗൂഢാലോചന നടന്നത് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് ഇതുവരേ മറുപടിയോ കമറുദ്ദീന്റെ മറ്റു വിശദീകരണമോ ഉണ്ടായിട്ടില്ല.
2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരംകാരനായ എ.കെ.എം അഷ്‌റഫിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന എം.സി കമറുദ്ദീനായി സംസ്ഥാന നേതാക്കള്‍ ഉറച്ച് നിന്നതോടെ അഷ്‌റഫിന് വഴിമാറേണ്ടി വന്നു. എന്നാല്‍ ഇത്തവണ സംസ്ഥാന നേതാക്കളുടെ കൂടി പിന്തുണയോടെ സീറ്റുറപ്പിച്ചിരിക്കുകയാണ് അഷ്‌റഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."