ജനലുകൾ തുറന്നിട്ട് സ്വതന്ത്ര വായു സഞ്ചാരം ഉറപ്പിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊവിഡ് വൈറസ് വ്യാപനത്തിൽ വെന്റിലേഷൻ ഒരു പ്രധാന ഘടകമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. സ്വതന്ത്ര വായു സഞ്ചാരത്തിന്റെ അഭാവം മൂലം നിരവധി പേർക്ക് വൈറസ് ബാധയേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനവും വെന്റിലേഷനും തമ്മിൽ ബന്ധമുണ്ടെന്നും ഇത് ഏവരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു. വെന്റിലേഷൻ അഭാവം മൂലം നിരവധി പേർക്ക് വൈറസ് ബാധയേറ്റതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും രാജ്യത്ത് ഇത്തരത്തിൽ 318 ആളുകൾക്ക് വൈറസ് ബാധയേറ്റതായും മന്ത്രാലയം അറിയിച്ചു.
ഓഫീസുകൾ, റെസ്‌റ്റോറന്റുകൾ, റിസോർട്ടുകൾ, ഷോപ്പിംഗ് സെന്ററുകൾ, ക്രൂയിസ് കപ്പൽ, വാഹനങ്ങൾ എന്നിവിടങ്ങളിലെ സ്വതന്ത്ര വായു സഞ്ചാരത്തിന്റെ അഭാവം മൂലമാണ് ആളുകൾക്ക് വൈറസ് ബാധ പെട്ടെന്ന് ബാധിച്ചത്. സ്വാതന്ത്ര വായു സഞ്ചാരം വായു മലിനീകരണം തടയുമെന്നും ഇത് വൈറസ് ബാധയെ തടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."