HOME
DETAILS
MAL
യാത്രക്കിടെ ലഹരി ഉപയോഗം; 9 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പിടിയില്‍
backup
February 15 2022 | 05:02 AM
പാലക്കാട്; നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ പിടിയില്‍. പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങളാണ് രാത്രി സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാരില്‍ നിന്നും കണ്ടെടുത്തത്. 12 ബസുകളിലായി നടത്തിയ പരിശോധനയില്‍ 9 പേരാണ് പിടിയിലായത്.
ഡ്രൈവര്‍മാര്‍ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാന്‍മസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പാലക്കാട് കുഴല്‍മന്ദത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ എസ് ആര്‍ ടി സി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."