യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ഇന്ത്യന്‍ എംബസി
ജിദ്ദ: ഇന്ത്യയടക്കം താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. യു.എ.ഇ, അമേരിക്ക, യു.കെ, അര്‍ജന്റീന, ജര്‍മനി, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, പാകിസ്ഥാന്, ബ്രസീല്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, സൗത്ത് ആഫ്രിക്ക, സ്വീഡന്, സിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ലബനാന്, ഈജിപ്ത്, ജപ്പാന് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഊദിയിലേക്ക് പ്രവേശിക്കാനാവില്ല. ഫെബ്രുവരി രണ്ട് മുതലാണ് സഊദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്ന് സഊദിയലേക്കു വരുന്ന ഇന്ത്യക്കാര്‍ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച് നിശ്ചിത സമയത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സല്ട്ടിഫിക്കുമായി വേണം വരാന്‍. ഈ രാജ്യങ്ങളില്‍ കഴിയുന്നവര്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കേണ്ടിവരും. ട്രാന്‍സിറ്റ് രാജ്യങ്ങളില്‍ കഴിയുന്നവര്‍ ആ രാജ്യങ്ങളിലെ കൊവിഡ് വ്യവസ്ഥകള്‍ പാലിക്കണമെന്നും എംബസി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."