'വിവരാവകാശ കമ്മിഷനില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു'
കൊച്ചി: കേരളത്തിലെ വിവരാവകാശ കമ്മിഷന് മുന്നില്‍ 2011 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍. കമ്മിഷനില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തതാണ് ഇതിനു പ്രധാന കാരണം. വിവരാവകാശ നിയമത്തിന്റെ ഒരു പതിറ്റാണ്ട് നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം പൂര്‍ണമായും അറിയാനുള്ള അവകാശത്തിന് ഉതകുന്നതായിരിക്കണം. ജനാധിപത്യ സമൂഹത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പൊതുസമൂഹത്തിന്റെ മനോഭാവത്തിന് മാറ്റം കൊണ്ടുവരാന്‍ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. പല ഉദ്യോഗസ്ഥരും പേരിനുവേണ്ടി മറുപടി കൊടുക്കുന്ന സാഹചര്യമാണുള്ളത്. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടിയില്‍ 75 ശതമാനം ആളുകളും തൃപ്തരല്ലെന്നാണ് തന്റെ മൂന്നുമാസത്തെ പ്രവര്‍ത്തനകാലയളവില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."