ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ നിക്ഷേപം
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ നിക്ഷേപം ഒഴുകുന്നു. ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന 'ബോധി ട്രീ'യിലേക്ക് 150 കോടി ഡോളറിന്റെ (ഏതാണ്ട് 11,300 കോടിയിലേറെ രൂപ) വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി.
ആഗോള മാധ്യമ ഭീമന് റൂപര്‍ട് മര്‍ഡോകിന്റെ മകനും ലൂപ സിസ്റ്റംസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മര്‍ഡോകിന്റെയും, സ്റ്റാര്‍ ഇന്ത്യ മുന്‍ ചെയര്‍മാനും സി.ഇ.ഒയും വാള്‍ട് ഡിസ്നി ഏഷ്യാ പസഫിക് മുന്‍ പ്രസിഡന്റുമായ ഉദയ് ശങ്കറിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന 'ബോധി ട്രീ'യിലേക്കാണ് ഖത്തറിന്റെ വന്‍ നിക്ഷേപം.
ഇന്ത്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ് ആഗോള മാധ്യമമേഖലയെ നിയന്ത്രിച്ച പ്രധാനികള്‍ മാധ്യമ ഉപഭോക്തൃ സാങ്കേതിക മേഖലയിലെ ശക്തമായ സാന്നിധ്യമാവാന്‍ ഒരുങ്ങുന്ന പുതിയ സ്ഥാപനവുമായി രംഗത്തെത്തുന്നത്. മാധ്യമ, വിദ്യഭ്യാസ, ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്ഫോമായണ് ബോധി ട്രീ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."