കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കഴമ്പില്ലെന്ന് പൊലിസ്: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലിസ്. പരാതിയെതുടര്‍ന്ന് കൊണ്ടോട്ടി പൊലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പരാതിയില്‍ ഉന്നയിക്കുംപോലെയുള്ള പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്.
വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണുണ്ടായത്.
കസ്റ്റംസ് കമ്മിഷ്ണറാണെന്ന് ഇവര്‍ക്കറിയില്ലായിരുന്നു. പിന്തുടര്‍ന്ന വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുക്കം സ്വദേശികളായ ജസിം, തന്‍സിം എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലിസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ശാരീരിക അവശതയുള്ളയാളായിരുന്നു. മനപൂര്‍വം പ്രശ്നമുണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ല. ആക്രമണം നടന്നിട്ടില്ല. പൊലിസ് വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി കമ്മിഷ്ണര്‍ സുമിത് കുമാര്‍ തന്നെയാണ് കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കിയത്.
കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറവരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."