സഊദി വിദേശകാര്യ മന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെനും ചർച്ച നടത്തി. യമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പരിഹാരമാണ് ഇരുവരും ചർച്ച ചെയ്തതെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേ സമയം സഊദി സ്വയം പ്രതിരോധത്തിനുള്ള വിഷയങ്ങളും ചർച്ചയായി.യമനിലെ പുതിയ സംഭവവികാസങ്ങളും യമൻ ജനതക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സഊദി അറേബ്യയുടെ ഉറച്ച നിലപാടും, യമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനും യമനിൽ സുരക്ഷയും സ്ഥിരതയുമുണ്ടാക്കാനും നടത്തുന്ന ശ്രമങ്ങളും പ്രധാന ചർച്ചാ വിഷയമായി.
ഇതിനു പുറമേ സഊദിക്ക് നേരെ ഹൂതി വിമതരുടെ തുടരെയുണ്ടാകുന്ന ആക്രമണത്തിന് പരിഹാരമുണ്ടാക്കുന്ന കാര്യവും ചർച്ചയായെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചു.യമനിലേക്കുള്ള യു.എസ് ദൂതനായി ടിം ലെൻഡർകിങിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചിരുന്നു. ഇദ്ദേഹത്തിനു കീഴിൽ കൂടുതൽ ശ്രമങ്ങൾ യു.എസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."