HOME
DETAILS
MAL
അപരാജിതയായി കവോരി ഇച്ചോ
backup
August 18 2016 | 20:08 PM
റിയോ ഡി ജനീറോ: തുടര്‍ച്ചയായി നാലാം ഒളിംപിക്സിലും വനിതകളുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി സ്വര്‍ണം ജപ്പാന്റെ കവോരി ഇച്ചോയ്ക്ക്. 58 കിലോ വിഭാഗത്തിലാണ് ഇച്ചോ സ്വര്‍ണം നിലനിര്‍ത്തിയത്. 2004 ഏതന്‍സ്, 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിംപിക്സുകളിലും ഇച്ചോ സുവര്‍ണ താരമായിരുന്നു. 10 തവണ ലോക ചാംപ്യയായ ഇച്ചോ വനിതാ ഗുസ്തിയിലെ ഇതിഹാസ താരമായാണ് വിലയിരുത്തപ്പെടുന്നത്. 2003 മുതല്‍ ഗോദയില്‍ തോല്‍വിയറിയാതെ കുതിച്ച ഇച്ചോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിക്സിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി തോല്‍വി അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."