HOME
DETAILS

കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി; അനുനയ നീക്കവുമായി ബി.ജെ.പി നേതാക്കള്‍

  
backup
February 15, 2021 | 6:32 AM

bjp-to-persuade-major-ravi-2021

കൊച്ചി: കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി നേതാക്കള്‍. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചു.

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോഴായിരുന്നു മേജര്‍ രവി വേദിയിലെത്തുകയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാക്കള്‍ അനുനയനീക്കം നടത്തുന്നത്. ബിജെപിയുടെ പ്രധാന നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു.

ബി.ജെ.പി അനുഭാവിയായിരുന്ന മേജര്‍ രവി ഇടക്കാലത്ത് പി രാജീവിന് വോട്ട് ചോദിച്ച് പൊതുപരിപാടിയിലും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി നേരത്തേയും മേജര്‍ രവി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബി.ജെ.പി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില്‍ പിടിച്ചു നടക്കാന്‍ മാത്രം കഴിയുകയുള്ളൂവെന്നും രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഇതിന്റെ ചിത്രങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  7 days ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  7 days ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  7 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  7 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  7 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  7 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  7 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  7 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  7 days ago