HOME
DETAILS

കല്യാണവീട്ടിലെ ബോംബേറ്: ഒരാൾകൂടി അറസ്റ്റിൽ

  
backup
February 17 2022 | 07:02 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%87%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
കണ്ണൂർ
തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാടമ്പൂരിലെ പറമ്പത്ത് മാധവി ഹൗസിൽ സനാദ്(24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാൾ എത്തിച്ചു നൽകിയത് സനാദ് ആണെന്ന് കണ്ണൂർ അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
കേസിൽ മിഥുൻ, ഗോകുൽ, അക്ഷയ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിർദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചതെന്നും എ.സി.പി വ്യക്തമാക്കി. കറുത്ത കാറിൽ വടിവാളുമായാണ് സനാദ് സംഭവ സ്ഥലത്തെത്തിയത്.
പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ ഇടപെടാനായിരുന്നു ഇയാളെത്തിയത്. വടിവാൾ വീശിയത് മിഥുൻ ആണെന്നും എ.സി.പി പറഞ്ഞു. പ്രതികൾ ബോംബ് നിർമിച്ച സ്ഥലത്തുനിന്ന് ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിഥുനിന്റെ വീടിനടുത്തുവച്ചാണ് ബോംബ് ഉണ്ടാക്കിയത്. ഇയാളുടെ വീട്ടിനടുത്തുവച്ചു തന്നെ ബോംബുകളിലൊന്ന് പൊട്ടിച്ച് പരീക്ഷിച്ചിരുന്നു.ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചാണ് ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതെന്ന പ്രചാരണം തെറ്റാണെന്നും എ.സി.പി വ്യക്തമാക്കി. കല്യാണവീട്ടിൽ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് പിറ്റേന്നത്തെ ആക്രമണമെന്നും എ.സി.പി പറഞ്ഞു. ബോംബേറിന് മുമ്പ് സംഭവസ്ഥലത്ത് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ മിഥുന് മർദനമേറ്റതോടെ ഇയാൾ വടിവാൾ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എ.സി.പി പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്‌ഫോടകവസ്തു ഉണ്ടായിരുന്നില്ല. താഴെ ചൊവ്വയിലെ കടയിൽ നിന്ന് നാലായിരം രൂപയ്ക്ക് പടക്കം വാങ്ങിയത് കല്യാണവീട്ടിൽ പൊട്ടിക്കാനായിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൊണ്ടുവന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്ന് പൊലിസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  6 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  7 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  7 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  7 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  8 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  8 hours ago