HOME
DETAILS

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ് പേരിനൊരു ബിസിനസ് മീറ്റ്; ലക്ഷ്യം പെൺകുട്ടികളെ വലയിലാക്കൽ അഞ്ജലിയുടെ ഇടപെടൽ സ്ഥിരീകരിച്ച് പൊലിസ്

  
backup
February 17, 2022 | 7:18 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%bc-18-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%bd-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%95%e0%b5%87%e0%b4%b8


സ്വന്തം ലേഖിക
കൊച്ചി
ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലേക്ക് പോക്‌സോ കേസിലെ അതിജീവിതയെ ഉൾപ്പെടെ പ്രതികളിലൊരാളായ അഞ്ജലി റീമദേവ് എത്തിച്ചത് ബിസിനസ് മീറ്റിന് എന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് സ്ഥിരീകരണം. ഇതിനായി നഗരത്തിലെ ഒരു മാളിൽ തട്ടിക്കൂട്ട് മീറ്റ് ഒരുക്കുകയായിരുന്നെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.സംഭവം നടക്കുന്ന തലേന്ന് മാളിൽ വിളിച്ച് നിക്ഷേപകർക്കും സംരംഭകർക്കുമായി ബിസിനസ് മീറ്റ് നടത്താൻ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞതായി മാൾ മാനേജർ പറയുന്നു.
വെറും 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ചകൾ നീണ്ടുനിന്നത്. മാസങ്ങൾക്കുമുമ്പും അഞ്ജലി ഏതാനും പെൺകുട്ടികളുമായും മാളിൽ എത്തിയിരുന്നതായും മാനേജർ പറഞ്ഞു. പെൺകുട്ടികളെ കൂടാതെ ഒരു മുതിർന്ന സ്ത്രീയും അഞ്ജലിക്കൊപ്പമുണ്ടായിരുന്നു. തുടർചർച്ചകൾക്ക് വീണ്ടും വരുമെന്നും മറ്റൊരു മാളിൽ തങ്ങൾക്ക് ഓഫിസുണ്ടെന്നും അഞ്ജലി പറഞ്ഞതായും മാനേജർ വെളിപ്പെടുത്തി. പെൺകുട്ടികളെ ഹോട്ടലിലെത്തിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമായി ബിസിനസ് മീറ്റ് എന്ന മറപിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പൊലിസിന് നേരത്തെ മൊഴി നൽകിയിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ
തിങ്കളാഴ്ചത്തേക്ക് മാറ്റി
കൊച്ചി
പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചു. എന്നാൽ തിങ്കളാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് പ്രതികൾ കോടതിയെ അറിയിച്ചതിനെതുടർന്ന് തെളിവുകൾ ആവശ്യമുണ്ടെങ്കിൽ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
കൂടാതെ തെളിവുകൾ ഹാജരാക്കാൻ സാവകാശം വേണമെന്നും പരാതിക്കാരി എല്ലാ ദിവസവും ചാനലിൽ വരുന്നുവെന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മൂന്ന് മാസമായി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു റോയി വയലാട്ട് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  14 days ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  14 days ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  14 days ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  14 days ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  14 days ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  14 days ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  14 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  14 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  14 days ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  14 days ago