HOME
DETAILS

ജംഇയ്യതുൽ മുദരിസീൻ ദർസ് വാർഷിക പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.86 % വിജയം

  
February 26, 2026 | 2:13 AM

jamiathul mudarriseen dars annual public examination results announced 8786 pass rate

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന പരീക്ഷാ ബോർഡ് ജനുവരി 3, 4 തീയതികളിൽ നടത്തിയ ദർസ് വാർഷിക പൊതുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇബ്തിദാഇയ്യ, മുതവസ്സിത, ആലിയ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പൊതുപരീക്ഷ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 4952 പേർ പങ്കെടുത്തു. ഇതിൽ 4351 (87.86 ശതമാനം) പേർ വിജയം കരസ്ഥമാക്കി. ആകെ വിജയിച്ചവരിൽ 66 പേർ ടോപ് പ്ലസും, 374 പേർ ഡിസ്റ്റിങ്ഷനും 725 പേർ ഫസ്റ്റ് ക്ലാസും 548 പേർ സെക്കൻഡ് ക്ലാസും, 2638 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി. ഇബ്തിദാഇയ്യ വിഭാഗത്തിൽ 46 പേർ ടോപ് പ്ലസും 274 പേർ ഡിസ്റ്റിങ്ഷനും 447 പേർ ഫസ്റ്റ് ക്ലാസും 311 പേർ സെക്കൻഡ് ക്ലാസും 1224 പേർ തേർഡ് ക്ലാസും നേടി. മുതവസ്സിത വിഭാഗത്തിൽ 4 പേർ ടോപ് പ്ലസും 63 പേർ ഡിസ്റ്റിങ്ഷനും 208 പേർ ഫസ്റ്റ് ക്ലാസും 162 പേർ സെക്കൻഡ് ക്ലാസും, 1000 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി.

ആലിയ വിഭാഗത്തിൽ 16 പേർക്കാണ് ടോപ് പ്ലസ്. 37 പേർ ഡിസ്റ്റിംഗ്ഷനും 70 പേർ ഫസ്റ്റ് ക്ലാസും 75 പേർ സെക്കൻഡ് ക്ലാസും 414 പേർ തേർഡ് ക്ലാസും നേടി. പരീക്ഷാ ഫലം https://tinyurl.com/2s4zfw3k എന്ന ലിങ്ക് വഴിയും ഇതോടൊന്നിച്ചിച്ചുള്ള ക്യൂ.ആർ കോഡ് വഴിയും ലഭ്യമാവും. ദർസ് വാർഷിക പൊതുപരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാർഥികളെയും അതിന് പ്രാപ്തരാക്കിയ മുദരിസുമാരെയും മഹല്ല് കമ്മിറ്റിയെയും സമസ്ത കേരള ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന പരീക്ഷാ ബോർഡും അഭിനന്ദിച്ചു. യോഗത്തിൽ ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അബ്ദു റഹ്‌മാൻ മുസ് ലിയാർ ഫലപ്രഖ്യാപനം നടത്തി. പരീക്ഷ ബോർഡ് ചെയർമാൻ കെ. അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം പരീക്ഷാ ബോർഡ് കൺവീനർ ഡോ. സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര സംബന്ധിച്ചു. വിവരങ്ങൾക്ക്: 9633962052, 9747346280.

jamiathul mudarriseen dars annual public examination results announced; 87.86% pass rate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ആർടിഎ ആപ്പും വെബ്‌സൈറ്റും പണിമുടക്കി; പാർക്കിംഗ് ഫീസും വാഹന രജിസ്ട്രേഷനും തടസ്സപ്പെട്ടു, പ്രതിസന്ധിയിലായി വാഹന ഉടമകൾ

uae
  •  11 hours ago
No Image

ഹോർമുസിൽ യുദ്ധസമാന സാഹചര്യം; കപ്പലുകൾ തടയാൻ ട്രംപിന്റെ ഉത്തരവ്, ഇറാനെതിരെ യുഎസ് നാവികസേന നേരിട്ടിറങ്ങുന്നു

International
  •  11 hours ago
No Image

പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

International
  •  11 hours ago
No Image

യാത്രക്കാർക്ക് ആശ്വാസം; ദുബൈയിൽ 726 പുതിയ ബസ് ഷെൽട്ടറുകൾ തുറന്നു

uae
  •  11 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  12 hours ago
No Image

ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുള്ള കൂറ്റൻ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

National
  •  12 hours ago
No Image

യുവതാരങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച് ചാഹൽ; വീഡിയോ പുറത്തായതോടെ പ്രതിഷേധം ഇരമ്പുന്നു

Cricket
  •  12 hours ago
No Image

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; അബുദബിയിലും ദുബൈയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

uae
  •  12 hours ago
No Image

അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും

National
  •  12 hours ago
No Image

ഗർഭസ്ഥ ശിശുവിന്റെ മരണം: ആശുപത്രിക്കും ഡോക്ടർക്കും 22 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി ദുബൈ കോടതി; വിധിയിൽ നിർണ്ണായകമായത് മെഡിക്കൽ പ്രോട്ടോക്കോളിലെ വീഴ്ച

uae
  •  13 hours ago