നാദാപുരം: പൊലിസ് നടപടിയില്‍ സംശയമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: നാദാപുരത്തെ മുഹമ്മദ് അസ്ലം കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടി പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്ത സി.പി.എമ്മും മുന്‍ സൂചനകള്‍ ഉണ്ടായിട്ടും തടയാന്‍ കഴിയാത്ത പൊലിസും പ്രതിസ്ഥാനത്താണുള്ളത്. അസ്ലം കൊല്ലപ്പെട്ടപ്പോള്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടും സി.പി.എമ്മും പൊലിസും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."