HOME
DETAILS

കവര്‍ച്ചക്കാര്‍ക്കു നേരെ വെച്ച വെടി അബദ്ധത്തില്‍ കൊണ്ടു; ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം

  
backup
February 17, 2022 | 9:24 AM

world-us-firing-news123

പിപി ചെറിയാന്‍
ഹൂസ്റ്റന്‍: കവര്‍ച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏള്‍സിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റന്‍ വുഡ്‌റിഡ്ജിലുള്ള ലേയ്‌സ് ബാങ്കിനു മുന്‍വശത്ത് ഫെബ്രുവരി 14 തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു സംഭവം.

ടോണി ഏള്‍സും ഭാര്യയും ചെയ്‌സ് ബാങ്ക് ഡ്രൈവേയില്‍ പണം വാങ്ങാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ അപരിചതനായ അക്രമി തോക്കുചൂണ്ടി ഇവരില്‍ നിന്നും പണം അപഹരിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്കെതിരെ ടോണി വാഹനത്തില്‍ നിന്നും ഇറങ്ങി നിറയൊഴിക്കുന്നതിനിടയിലാണ് ഒന്‍പതു വയസ്സുകാരി ഉള്‍പ്പെടുന്ന അല്‍വാറസ് കുടുംബം അവിടെയെത്തിയത്.

വെടിവെക്കുന്ന ശബ്ദം കേട്ടു വാഹനം നിര്‍ത്തിയശേഷം എല്ലാവരേയും പുറത്തിറക്കി. എന്നാല്‍ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ഒന്‍പതു വയസ്സുകാരി ഇയര്‍ ഫോണിലായിരുന്നു. വാഹനം പെട്ടെന്നു നിര്‍ത്തിയത് കവര്‍ച്ചക്കാരന്റെ സഹായിയാണെന്ന് തെറ്റിദ്ധരിച്ചാണ് ടോണി വെടിവെച്ചത്. മൂന്നു നാലു റൗണ്ടുകള്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനിടെ യഥാര്‍ഥ കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു.

വെടിയേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിച്ചു. വാലന്റൈയിന്‍ ദിനത്തില്‍ ഭാര്യയും കുട്ടികളുമായി പിസാ കഴിക്കുവാനാണ് അല്‍വാറസ് കുടുംബം ആ വഴി വന്നത്. പോകുന്ന വഴി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് ബാങ്കിന് മുമ്പില്‍ എത്തിയതായിരുന്നു. രക്ഷപ്പെട്ട കവര്‍ച്ചക്കാരനെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  3 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  3 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  3 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  3 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  3 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  3 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  3 days ago