HOME
DETAILS

വീണ്ടും പോര്: ഏറ്റുമുട്ടി മുഖ്യമന്ത്രിയും ഗവര്‍ണറും; നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍, നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം

  
backup
February 17, 2022 | 12:57 PM

government-governor-war-again-clash-between-chief-minister-and-governor-12233

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ വീണ്ടും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കടുത്ത പോര്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെയാണ് ഇന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ശോഭിച്ച് സംസാരിക്കുകയും ഇതിനുശേഷം പ്രശ്‌നം പരിഹരിക്കാതെ മുഖ്യമന്ത്രി മടങ്ങുകയുമായിരുന്നു. അതേ സമയം മുഖ്യമന്ത്രി മടങ്ങിയതിനുപിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. എന്നിട്ടും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല.

സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇതുവരേ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
ബജറ്റ് സമ്മേളനത്തിന് തുടക്കത്തിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അസാധാരണമായ പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ വന്നുപെട്ടിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇതുവരെ തയ്യാറായില്ല. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പി.ആര്‍.ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരേ പ്രതിപക്ഷം ആരോപണം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വിസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കും എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  7 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  7 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  7 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  7 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  7 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  7 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  7 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  7 days ago