HOME
DETAILS

ഗവര്‍ണര്‍ക്കു മുമ്പില്‍ കീഴടങ്ങി സര്‍ക്കാര്‍; ഉദ്യോഗസ്ഥനെ ബലിയാടാക്കി പ്രശ്‌ന പരിഹാരം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

  
backup
February 17, 2022 | 1:18 PM

government-surrenders-to-governor-solve-the-problem-by-sacrificing-the-officer

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായ പോരില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ഒടുവില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടു. ഇതോടെ നിയമസഭാ സമ്മേളനത്തിലെ അനിശ്ചിതത്വവും നീങ്ങി.
ഗവര്‍ണറുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങിയെന്നാണറിയുന്നത്. ഇതിന്റെ ഭാഗമായി പൊതുഭരണ സെക്രട്ടറിയെ തല്‍സ്ഥാനത്തുനീക്കിയാണ് ഗവര്‍ണറെ സര്‍ക്കാര്‍ അനുനയിപ്പിച്ചിരിക്കുന്നത്. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.

പകരം ശാരദാ മുരളീധരനാണ് ചുമതല നല്‍കിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെയാണ് ഇന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ശോഭിച്ച് സംസാരിക്കുകയും ഇതിനുശേഷം പ്രശ്‌നം പരിഹരിക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഇതോടെയാണ് നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വമായത്. ഇതോടെ സര്‍ക്കാര്‍ അനുനയ നീക്കവുമായി ചീഫ് സെക്രട്ടറിയെ തന്നെ രാജ്ഭവനിലേക്കയക്കുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന് തുടക്കത്തിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അസാധാരണമായ പ്രതിസന്ധിയില്‍ നിന്നാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇപ്പോഴാണ് തയ്യാറായത്. ആദ്യം സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  4 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  4 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  4 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  4 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  4 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  4 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  4 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  4 days ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  4 days ago